കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട് കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. കൂടാതെ കഴിഞ്ഞ തരങ്ങങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ തന്നെ രാജ്യം ഒമിക്രോൺ തരംഗത്തെ അതിജീവിച്ചു എന്നത് ആരോഗ്യ മന്ത്രാലയം മികച്ച നേട്ടമായാണു കണക്കാക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
ഇപ്പോഴുള്ള സാഹചര്യം നിലനിന്നു പോയാൽ ദേശീയ ദിന ആഘോഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുവാനാണു മന്ത്രാലയം ആലോചിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ 13 ദിവസങ്ങളിൽ ദൈനം ദിന രോഗ ബാധിതരുടെ എണ്ണം റെക്കോർഡ് നിരക്കിൽ എത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി രോഗ ബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിലും വളരെ കുറവ് ആണ് രേഖപ്പെടുത്തിയത്. രോഗ ബാധിതരുടെ എന്നതിൽ കുറവ് രേഖപ്പെടുത്തി എന്നതുമാത്രമല്ല രോഗ മുക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുമുണ്ട്. ഈ സാഹചര്യം മുൻനിർത്തയാണ് ദേശീയ അവധി കഴിഞ്ഞ ശേഷവും നിലവിലെ ആരോഗ്യ സാഹചര്യം ഇതുപോലെ തുടരുകയാണെങ്കിൽ നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുത്താൻ മന്ത്രാലയം ആലോചിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)