സർക്കാർ ബഹിഷ്കരണം; ഇന്ന് പാർലമെൻറ് യോഗം നടന്നില്ല.
കുവൈത്ത് പാർലമെൻറി യോഗത്തിന് സർക്കാർ പക്ഷം പങ്കെടുക്കുന്നില്ലെന്ന് പാർലമെൻററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചത് പ്രകാരം ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പ്രത്യേക യോഗം നടന്നില്ല. എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സമയം ആവശ്യമാണെന്ന നിലപാടിലാണ് ഞായറാഴ്ച യോഗത്തിൽ പങ്കെടുക്കില്ലെനുള്ള തീരുമാനത്തിലെത്താൻ കാരണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എം.പിമാർ പ്രത്യേക യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്. കുവൈത്ത് ഭരണഘടനപ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജരുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണമെന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)