കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആരോഗ്യ മന്ത്രി
കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ശനിയാഴ്ച കോവിഡ് -19 ടീമുമായി ആശുപത്രികളുടെ ശേഷിയും സന്നദ്ധതയും ചർച്ച ചെയ്തത്. രാജ്യത്തെ ചില മേഖലകളിൽ ആശങ്കാജനകമായ മരണങ്ങളുടെ വെളിച്ചത്തിലാണ് അണ്ടർസെക്രട്ടറി ഡോ. മൊസ്തഫ രേധയുടെ സാന്നിധ്യത്തിൽ, സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കുവൈത്തിലും പ്രതിദിന കേസുകളും ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കുകയാണ്. എന്നാൽ ആശങ്കയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെയും മറ്റെന്തിനേക്കാളും മുന്നിൽ നിർത്തുന്ന എല്ലാ ആരോഗ്യ ജീവനക്കാരുടെയും ആത്മാർത്ഥമായ പരിശ്രമങ്ങളെയും കാര്യക്ഷമതയെയും മന്ത്രി അഭിനന്ദിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)