Posted By editor1 Posted On

കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി

കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാലിദ്​ അ​ൽ സ​യീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ശനിയാഴ്ച കോവിഡ് -19 ടീമുമായി ആശുപത്രികളുടെ ശേഷിയും സന്നദ്ധതയും ചർച്ച ചെയ്തത്. രാജ്യത്തെ ചില മേഖലകളിൽ ആശങ്കാജനകമായ മരണങ്ങളുടെ വെളിച്ചത്തിലാണ് അണ്ടർസെക്രട്ടറി ഡോ. മൊസ്തഫ രേധയുടെ സാന്നിധ്യത്തിൽ, സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. എന്നാൽ ആ​​ശ​ങ്ക​യു​ടെ ആ​വ​ശ്യം ഇ​പ്പോ​ൾ ഇ​ല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെയും മറ്റെന്തിനേക്കാളും മുന്നിൽ നിർത്തുന്ന എല്ലാ ആരോഗ്യ ജീവനക്കാരുടെയും ആത്മാർത്ഥമായ പരിശ്രമങ്ങളെയും കാര്യക്ഷമതയെയും മന്ത്രി അഭിനന്ദിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

Comments (0)

Leave a Reply

Your email address will not be published. Required fields are marked *