കുവൈത്ത് നഴ്സറി സ്കൂൾ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നൽകി.
കുവൈത്തിലെ സ്വകാര്യ നഴ്സറി സ്കൂൾ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ചെയ്തു. 36 നഴ്സറികളിലെ 600ലേറെ ജീവനക്കാർക്കാണ് പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകിയത്. നഴ്സറി ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധന വെച്ചതിനൊപ്പം കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. എട്ടിന്റെ ഭാഗമായി എല്ലാ സ്വകാര്യ നഴ്സറി ഉടമകളോടും തങ്ങളുടെ ജീവനക്കാർ ബൂസ്റ്റർ ഡോസ് എടുത്തു എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ മുൻകരുതൽ നടപടികളും ജാഗ്രതയും പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിലെ പ്രത്യേക സംഘം ഫീൽഡ് പരിശോധന നടത്തുമെന്ന് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ശുഐബ് അറിയിച്ചു. തുടർന്ന് പരിശോധനയിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത നഴ്സറികൾ കണ്ടുപിടിച്ചാൽ അവ പൂട്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയാട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)