കുവൈത്തിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ ഏറ്റെടുക്കുന്നു , കേന്ദ്രങ്ങളില്‍ മാറ്റം
കുവൈത്ത് സിറ്റി: കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടു. നിലവില്‍ CKGS ന് കീഴിലുള്ള ഈ സേവനങ്ങള്‍ ജനുവരി മുതല്‍ ബി.എല്‍.എസ്. ഏറ്റെടുക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു. എംബസി സംഘടിപ്പിച്ച ഓപ്പണ്‍ഹൗസില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ ഷാര്‍ഖ്, ഫഹഹീല്‍, ജലെബ് അല്‍ ഷുവൈഖ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാകും. കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ക്ക് പുറമേ ഫോം ഫില്ലിംഗ്, ഫോട്ടോഗ്രാഫി, പ്രിന്റിംഗ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കും. കൂടാതെ നിലവില്‍ എംബസി ചെയ്തുവരുന്ന അറ്റസ്റ്റേഷന്‍ സര്‍വീസുകളും ബി.എല്‍.എസ് നല്‍കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
ഒരു ദശാബ്ദത്തിലേറെയായി പല രാജ്യങ്ങളിലും ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളിയാണ് ബി.എല്‍.എസ്. കാനഡ, യു.എ.ഇ, റഷ്യ, സിംഗപ്പൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ആസ്ട്രിയ, പോളണ്ട്, ലുധിയാന, നോര്‍വേ, ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കി വരുന്നുണ്ട്. ആപ്പ്ലിക്കേഷന്‍, അപ്പോയിന്റ്മെന്റ്, ഹെല്‍പ്ലൈന്‍, കളക്ഷന്‍, ഫീ അടക്കല്‍ തുടങ്ങി അപേക്ഷകര്‍ക്ക് ആവശ്യമായ എല്ലാസേവനങ്ങളും ഇവിടെ ലഭിക്കും. ഓരോ വര്‍ഷവും 2,00,000 അപേക്ഷകള്‍ പരിഗണിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Comments (0)