Posted By user Posted On

ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍; കുവൈത്തില്‍ ഒരാഴ്ചക്കിടെ 61 കുട്ടികളെ അറസ്റ്റ് ചെയ്തു

  • നിയമലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് ട്രാഫിക് പോലിസ്

കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 61 കുട്ടികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് വിഭാഗം സംഘടിപ്പിച്ച സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഇത്രയും കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.  കാമ്പെയ്‌നിനിടെ, ഗുരുതരമായ ലംഘനങ്ങൾ നടത്തിയതിന് മറ്റ് 63 പേരെയും  ട്രാഫിക് പോലീസിന് റഫർ ചെയ്തിട്ടുണ്ട്. നിയമപ്രകാരമാല്ലാത്ത രീതിയില്‍ വാഹങ്ങളുടെ ഗ്ലാസിന് നിറം നല്‍കുക, അശ്രദ്ധമായി വാഹനമോടിക്കുക, പൊതുശല്യമുണ്ടാക്കുന്നതിനായി എക്‌സ്‌ഹോസ്റ്റിൽ പാര്‍ട്സ് ഘടിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

പല കേസുകളിലായി ശിക്ഷ സ്വീകരിക്കാന്‍ ഹാജരാകാതെ മുങ്ങി നടന്ന 14 പേരെ കൂടി പരിശോധനക്കിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അനധികൃത റേസ് സംഘടിപ്പിക്കുന്ന അൽ-സുബ്ബിയ ഏരിയയിലെ ഒരു ക്യാമ്പിലും ട്രാഫിക് വിഭാഗം പരിശോധന നടത്തി, അശ്രദ്ധമായി  വാഹനമോടിക്കുന്നവരെ കണ്ടെത്തുകയും ഇവര്‍ ഒളിപ്പിച്ച നിരവധി  വാഹനങ്ങൾ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു. ക്യാമ്പിലെത്തുന്നവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ട്രാഫിക് പോലീസ് ഡ്രോണുകൾ ഉപയോഗിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

Comments (0)

Leave a Reply

Your email address will not be published. Required fields are marked *