Posted By user Posted On

വാട്സാപ്പിലെ വ്യൂ വണ്‍സ് ഉപയോഗിച്ചു തുടങ്ങിയോ?

അതീവ രഹസ്യ സ്വഭാവമുള്ള പാസ്വേര്‍ഡ് പോലുള്ളവയും മറ്റ് പ്രധാന വിവരങ്ങളും അയക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ ഓപ്ഷനാണ് വ്യൂ  വണ്‍സ്. അതെ, ഒറ്റത്തവണ മാത്രം കാണുക, കണ്ട ശേഷം അത് തനിയെ ഡിലീറ്റ് ആയി പോകുകയും ചെയ്യും. അതായത് ചിത്രമോ, വീഡിയോയോ അയച്ചു കഴിഞ്ഞാല്‍, ആര്‍ക്കാണോ ലഭിച്ചത്, അയാള്‍ ആദ്യ തവണ അത് കണ്ടു കഴിഞ്ഞാല്‍ തനിയെ നീക്കം ചെയ്യപ്പെടും. ചാറ്റിലോ ഫോണിലോ ഇത് ശേഖരിക്കപ്പെടില്ല. അഥവാ സന്ദേശം ലഭിച്ചയാള്‍ അത് 14  ദിവസത്തിനകം തുറന്നു നോക്കിയില്ലെങ്കില്‍ ഇത് തനിയെ ഡിലീറ്റ് ആകുകയും ചെയ്യും. വാട്സാപ്പ് ഈയിടെ അവതരിപ്പിച്ച ഫീച്ചറാണിത്. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

‘വ്യൂ വണ്‍സ്’ ഉപയോഗിക്കാനായി ഓരോ തവണയും സെറ്റ് ചെയ്യേണ്ടതുണ്ട്. അതായത് നിങ്ങള്‍ ഒരു വിവരം അയക്കുന്ന സമയത്താണ് ഈ ഓപ്ഷന്‍ നല്‍കേണ്ടത്. മുന്‍കൂട്ടി ചെയ്ത് വെക്കാന്‍ കഴിയില്ല. സാധാരണ മീഡിയ ഫയല്‍ അയക്കുന്നത് പോലെ ഗ്യാലറിയില്‍ നിന്ന് അയക്കേണ്ടത് സെലക്റ്റ് ചെയ്യുക, ശേഷം ചാറ്റ് ബോക്സിലെ വ്യൂ വണ്‍സ് ബട്ടണ്‍ ആക്റ്റിവേറ്റ് ചെയ്യുക. ഇനി അയക്കുന്ന ഫയലിന് താഴെ ഫോട്ടോ Photo അല്ലെങ്കില്‍ Video എന്ന് എഴുതണം. ശേഷം സന്ദേശം അയക്കാം. സന്ദേശം ലഭിച്ചയാല്‍ ഓപണ്‍ ചെയ്തു കഴിഞ്ഞാല്‍ Opened എന്ന് രേഖപ്പെടുത്തും. മാത്രമല്ല, ഫയല്‍ ക്ലോസ് ചെയ്യുന്നതോടെ രണ്ടു ഫോണുകളില്‍ നിന്നും സന്ദേശം അപ്രത്യക്ഷമാകും. എന്നാല്‍ തുടര്ക്കുന്നതിനു മുന്‍പ് ബാക്ക് അപ് ചെയ്തുകൊണ്ടോ സ്ക്രീന്‍ ഷോട്ട് എടുത്തുകൊണ്ടോ ഇത് ഫോണില്‍ സൂക്ഷിക്കാന്‍ കഴിയും. മാത്രമല്ല, ഇതുവഴി അയച്ചാലും ഫയല്‍ എന്ക്രിപ്റ്റ് സംവിധാനത്തില്‍ ഇത് ശേഖരിക്കപ്പെടും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

Comments (0)

Leave a Reply

Your email address will not be published. Required fields are marked *