Posted By Editor Editor Posted On

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗവ്യാപനം വേഗത്തിൽ; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന ∙ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്.ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ േഡറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ വാക്സീനുകളോ മുന്‍‍ അണുബാധകളോ നല്‍കുന്ന പ്രതിരോധ സംരക്ഷണത്തെ ഏതളവ് വരെ ഒമിക്രോണിന് വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുന്നുണ്ടെന്നറിയാന്‍ കൂടുതല്‍ ഡേറ്റ ആവശ്യമാണെന്ന് സംഘടന അറിയിച്ചു.വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe അതേ സമയം ആഗോള കോവിഡ് ജനിതക ഡേറ്റാബേസായ GISAID ഗ്ലോബല്‍ സയന്‍സ് ഡേറ്റബേസില്‍ രേഖപ്പെടുത്തിയ ഡെല്‍റ്റ സീക്വന്‍സുകളുടെ ശതമാനം മറ്റ് ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളെ അപേക്ഷിച്ച് ഈ ആഴ്ച കുറഞ്ഞു. 2021 ഏപ്രിലില്‍ ഡെല്‍റ്റ വകഭേദത്തെ ലോകാരോഗ്യ സംഘടന ആശങ്കപ്പെടുത്തുന്ന വകഭേദമായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഡെല്‍റ്റ സീക്വന്‍സുകളുടെ ശതമാനത്തില്‍ ഇടിവ് സംഭവിക്കുന്നത്. ഒമിക്രോണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളുടെ സീക്വന്‍സുകള്‍ അപ് ലോഡ് ചെയ്യുന്നത് രാജ്യങ്ങള്‍ കുറച്ചതാകാം ഇതിന് കാരണം. എന്നാല്‍ ഇപ്പോഴും ലോകത്തെ പ്രബല കോവിഡ് വകഭേദം ഡെല്‍റ്റ തന്നെയാണ്. GISAIDല്‍ കഴിഞ്ഞ 60 ദിവസങ്ങളില്‍ അപ് ലോഡ് ചെയ്യപ്പെട്ട 8,80,000 ജനിതക സീക്വന്‍സുകളില്‍ 99.2 ശതമാനവും ഡെല്‍റ്റ വകഭേദമാണ്. 3755 സീക്വന്‍സുകളാണ്(0.4 %) ഒമിക്രോണ്‍ വകഭേദത്തിന്‍റേത്. ആല്‍ഫ, ബീറ്റ, ഗാമ എന്നീ ആശങ്കപ്പെടുത്തുന്ന മൂന്ന് വകഭേദങ്ങള്‍ കണ്ടെത്തിയത് 401 സീക്വന്‍സുകളിലാണ്(0.1 %). വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *