പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോണ്‍ വേണോ? സ്പാര്ക് 8 T വാങ്ങാം
സ്പെസിഫിക്കെഷന്‍ കൂട്ടിയും കിഴിച്ചും നോക്കിയാണ് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്. എന്നാല്‍ മനസിനിണങ്ങിയ സ്പെസിഫിക്കേഷനിലുള്ള മൊബൈല്‍ ഫോണ്‍ പലപ്പോഴും ബജറ്റ് പരിധി കടന്നതാവും. ബജറ്റ് അനുസരിച്ച് നോക്കിയാല്‍ മനസിന് ഇണങ്ങുകയുമില്ല. മൊബൈല്‍ ഫോണ്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് അതിന്റെ ക്യാമറ. ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്ന, മികച്ച ക്യാമറ എല്ലാവര്ക്കും നിര്‍ബന്ധമാണ്. അപ്പോഴും ബജറ്റ് പ്രശ്നമാകാറുണ്ട്. എന്നാല്‍ പരിഹാരമില്ലെന്ന് കരുതിയ ഈ ആശങ്കയ്ക്കുള്ള ഉത്തരമാണ് സ്പാര്ക് 8T. കുറഞ്ഞ ബജറ്റില്‍ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്നോ ആണ് ഇത് പുറത്തിറക്കിയത്.
- മികച്ച ക്യാമറ, ഡിസ്പ്ലേ, 4 ജി.ബി. റാം 64 ജി.ബി സ്റ്റോറേജ്, 5,000mAh ബാറ്ററി എന്നിവയുള്ള ഈ സ്മാര്‍ട്ട് ഫോണിന്റെ വില വെറും 8,999 രൂപ മാത്രമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
- സ്പാര്ക് 7 T യ്ക്ക് ശേഷമെത്തുന്ന സ്പാര്ക് 8 T യില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫി സാധ്യമാക്കുന്ന 50 എം.പി എ.ഐ. ഡ്യുവല്‍ റിയര്‍ ക്യാമറ എന്നീ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. 8 എം.പി. സെല്‍ഫി ക്യാമറയും ഇതോടൊപ്പമുണ്ട്.
- ഡ്യുവല്‍ സിം ഫോണായ സ്പാര്ക് 8T ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമായുള്ള HiOS v7.6 ലാണ് പ്രവര്‍ത്തിക്കുന്നത്.
- 5,000 mAh ബാറ്ററിയാണ് ഇതിലുള്ളത്. 38 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയവും 40 മണിക്കൂര്‍ വരെ കോളിംഗ് സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
- അറ്റ്ലാന്റിക് ബ്ലൂ, കൊക്കോ ഗോള്‍ഡ്, ഐറിസ് പര്‍പ്പിള്‍, ടര്‍ക്കോയിസ് സിയാന് എന്നീ നിറങ്ങളില്‍ സ്പാര്ക് 8 T ലഭ്യമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)