ഇറക്കുമതി ചെയ്ത മുട്ട വിട്ടുകൊടുത്തില്ല, സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കുവൈത്ത് സിറ്റി: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെന്റ് വിട്ടുനല്കാത്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. കസ്റ്റംസ് കൃത്യ സമയത്ത് ഷിപ്മെന്റ് വിട്ടുനല്കാതിരുന്നതിനാല് ഇറക്കുമതി ചെയ്ത മുട്ട ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തില്‍ നശിച്ചുപോയെന്നാണ് കമ്പനി കോടതിയില്‍ ബോധ്യപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 59,000 ദിനാര്‍ നഷ്ടപരിഹാരമായി നല്കാന് കോടതി ഉത്തരവിട്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
ആകെ 67,000 ദിനാര്‍ മൂല്യമുള്ള ഇറക്കുമതിയാണ് ചെയ്തത്, എന്നാല്‍ ഈ മുട്ടകള്‍ ഉപയോഗ യോഗ്യമല്ല എന്ന കാരണത്താല്‍ കസ്റ്റംസ് പിടിച്ചുവെക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ ഇവ ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഏറെ നാള് വിട്ടു കിട്ടാതിരുന്നതിനെത്തുടര്‍ന്ന് കമ്പനി ഇറക്കുമതി ചെയ്ത മുട്ടകളില്‍ ഏറെയും നശിച്ചുപോയെന്നാണ് കേസ്. ഇത് പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കാനുള്ള കോടതി വിധി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)