പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല – ആഭ്യന്തര വകുപ്പ്
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുകയോ ഉത്തരവുകള്‍ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വ്യവസ്ഥകള്‍ ഒന്നും മുന്നോട്ട് വെച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
മുന്‍ മന്ത്രിസഭാ തീരുമാന പ്രകാരം പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി പകരം സ്മാര്‍ട്ട് ലൈസന്‍സുകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള പരിശോധന നടപടികള്‍ മാത്രമാണ് നടക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അനധികൃതമായി താമസിക്കുന്നവരോ നിയമം പാലിക്കാതെ ലൈസന്‍സ് കൈവശം വെക്കുന്നവരോ ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)