തൊഴില്‍മേഖല ശുദ്ധീകരിക്കാന്‍ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി
കുവൈത്ത് സിറ്റി: തൊഴില്‍ മേഖലയിലെ ക്രമക്കേടുകള്‍, അനധികൃത വിസ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ജോലിക്കാരെ മറ്റ് സ്പോണ്‍സര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവരെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തും. അനധികൃത തൊഴിലാളികൾ, വിസ പുതുക്കാത്ത പ്രവാസികളുടെ എണ്ണം, മറ്റ് അനുബന്ധ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയും വിവരം പുറത്തുവിടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
നിയമ ലംഘനങ്ങൾ പരിശോധിച്ച ശേഷം, തെറ്റ് ചെയ്ത കമ്പനിയെ സസ്‌പെൻഡ് ചെയ്യുമെന്നും തുടർന്ന് ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്ക് 2000 മുതൽ 10,000 വരെ പിഴയും മൂന്ന് വർഷം തടവും ലഭിക്കും. കൃത്യമായ രീതിയില്‍ അല്ലാതെ വിസ ട്രേഡിംഗിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ലൈസൻസുകളും ഫയലുകളും പുതിയ സംവിധാനം നിയന്ത്രിക്കുമെന്നും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Comments (0)