Posted By user Posted On

സുരക്ഷ മറന്നു, കുവൈത്തില്‍ 25 സ്ഥാപനങ്ങള്‍ക്ക് പൂട്ട്‌ വീണു

കുവൈത്ത് സിറ്റി: സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയും കാലാകാലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഓരോ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് ഫയർ സർവീസ് ഇൻസ്പെക്ഷൻ ടീമുകൾ കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധനക്ക് ഇറങ്ങിയത്. പരിശോധന പൂര്‍ത്തിയായപ്പോള്‍ കുവൈത്തില്‍ ആകെ 25 സ്ഥാപനങ്ങള്‍ക്ക് പൂട്ട്‌ വീണു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

അഗ്നി പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിനാൽ ക്യാപിറ്റൽ, ഹവല്ലി  ​ഗവർണറേറ്റുകളിലായാണ് 25 സ്ഥാപനങ്ങൾ പൂട്ടിച്ചതെന്ന്  പബ്ലിക്ക് ഫയർ സർവീസ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം അറിയിച്ചു. ഫയർ ബ്രി​ഗേഡ് ചീഫ് ജനറൽ ലഫ്റ്റനന്റ് ജനറൽ ഖാലിദ് റഖാൻ അൽ മക്രാദിന്റെ തീരുമാനപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾ മാറ്റാനും സുരക്ഷാ ക്രമീകരണങ്ങൾ ശരിയാക്കുന്നകിനും ഈ സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

സമയപരിധി അവസാനിച്ചിട്ടും അഗ്നി പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ മുന്നോട്ടുപോയ  സാഹചര്യത്തിലാണ് പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്ഷൻ ടീമുകൾ നടപടികൾ സ്വീകരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനും വരും ദിവസങ്ങളില്‍ കൂടുതല്‍ ​ഗവർണറേറ്റുകളില്‍ ഇൻസ്പെക്ഷൻ ടീമുകൾ പരിശോധനകൾ നടത്തുമെന്ന്  പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം അറിയിച്ചു. എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 65914431 എന്ന നമ്പറിൽ അറിയിക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *