വാട്ട്‌സ്ആപ്പ് അപ്രതീക്ഷിതമായി ‘ലോഗ് ഔട്ട്’ ആകുന്നുണ്ടോ? കാരണമറിയാം
മുന്‍പ് മൊബൈല്‍ ഫോണുകളില്‍ മാത്രമുപയോഗിക്കുന്ന, വ്യക്തിഗത ചാറ്റിങ്ങിനായി ആരംഭിച്ച ആപ്ലിക്കേഷന്‍ ആയിരുന്നു വാട്സാപ്പ്. എന്നാല്‍ ഇന്ന് അതിന്‍റെ ഉപയോഗവും ആവശ്യകതയും ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ വാട്സാപ്പില്‍ വരുന്ന ഓരോ മാറ്റങ്ങളും മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ അങ്ങനെയുള്ള ഒരു മാറ്റമാണ് വാട്ട്സ് ആപ്പ് തനിയെ ലോഗ് ഔട്ട് ആയി പോകുന്ന അവസ്ഥ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
വാട്ട്‌സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയതാണ് മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍. ഇതുപ്രകാരം വെബ് വഴി വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ കഴിയും. എന്നാല്‍, ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റാ കൈമാറ്റം സംബന്ധിച്ച ഒരു പ്രശ്‌നമുണ്ടെന്നും ഇതിനായി ഒരു അപ്ഡേറ്റ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഈ അപ്ഡേറ്റിലേക്ക് പോകുന്നതോടെ, ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ ലോഗ് ഔട്ട് ആകുന്നുവെന്നും പലയിടത്ത് നിന്നും പരാതികളുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
വാട്ട്‌സ്ആപ്പ് മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ കാരണം നിരവധി ഉപയോക്താക്കളാണ് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ലോഗൗട്ട് ചെയ്യുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നത്. ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ ശരിയായി ഡേറ്റ ലഭിക്കുന്നതിനുള്ള ഒരു സുരക്ഷാ പരിഹാരമാകാം ഇതിനു പിന്നില്‍. ലിങ്ക് ചെയ്ത ഉപകരണങ്ങളിലുടനീളം മെസേജുകള്‍ ശരിയായി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അപ്‌ഡേറ്റ് എന്ന് പറയുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഈ പരിഹാരം നടപ്പിലാക്കിയിട്ടുണ്ട്. മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഉപകരണത്തിലേക്ക് തിരികെ ലോഗിന്‍ ചെയ്യുന്ന പതിവ് നടപടിക്രമം പിന്തുടരാമെന്ന് വാട്ട്സ്ആപ്പ് പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)