Posted By user Posted On

ഏറ്റവും തിരക്കേറിയ നഗരം ലണ്ടന്‍, കുവൈത്ത് 998 – മത്

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരം  ലണ്ടൻ ആണെന്ന് അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻ‍റിക്സ്. കുവൈത്ത് സിറ്റി 998 – മത് സ്ഥാനത്താണ് പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ അമിതമായ ട്രാഫിക് പ്രശ്നങ്ങള്‍ ഇവിടെയില്ല എന്ന് വേണം കണക്കാക്കാന്‍. 2020ൽ കുവൈത്ത് സിറ്റി 456 – മത് സ്ഥാനത്തായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU

50 രാജ്യങ്ങളിലെ 1,000 ന​ഗരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും മോശം ട്രാഫിക്കാണ് ലണ്ടനിൽ രേഖപ്പെടുത്തിയതെന്ന് ബ്ലൂംബർ​ഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പാരീസ്, ബ്രസൽസ്, മോസ്കോ, ന്യൂയോർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ലണ്ടന് പിന്നാലെയുള്ള നഗരങ്ങള്‍. കോവിഡന്‍റെ ഭാഗമായുള്ള അടച്ചിടലിന് ശേഷം ന​ഗര പ്രദേശങ്ങളിലെ ​ഗതാ​ഗതം സാധാരണത്തെക്കാള്‍ വര്‍ധിച്ചതായി പഠനം പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *