കുവൈത്തിലും വാരാന്ത്യ അവധിയില്‍ മാറ്റം വരുത്താന്‍ ആലോചന
കുവൈത്ത് സിറ്റി: യു.എ.ഇക്ക് പിറകെ കുവൈത്തിലും പ്രവൃത്തി ദിനങ്ങള്‍, അവധി എന്നിവയില്‍ മാറ്റം വരുത്താന്‍ ആലോചന. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളാക്കാനും വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കാനുമാണ് ആലോചന. ഇതിന്റെ ഭാഗമായി സ്വദേശികളിൽ നടത്തിയ അഭിപ്രായ സർ വേയിൽ ഭൂരിഭാഗം പേരും എതിർപ്പ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും ഖുർ ആൻ പാരായണത്തിനുമുള്ള ദിവസമാണെന്നും ഇത് തടസ്സപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ മതപരമായി തെറ്റാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിപ്രായമുയര്‍ന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
രാജ്യത്തിന്റെ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റെയും ഭാഗമാണ് വെള്ളിയാഴ്ചയിലെ അവധി ദിനമെന്ന് ചിലര്‍ പറഞ്ഞു. ശനിയാഴ്ചക്ക് പകരം അവധി ദിനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലാക്കി മാറ്റുന്നതാണു നല്ലതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടി ചേരാനും വിശേഷങ്ങൾ പങ്ക് വെക്കാനുമുള്ള അവസരം കൂടിയാണു ഈ ദിനം എന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതേ സമയം വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനവും ശനി, ഞായർ ദിവസങ്ങൾ അവധി ദിനവുമായി മാറ്റിയാൽ ഉത്പാദനക്ഷമത വർദ്ധിക്കുമെന്നാണു സാമ്പത്തിക രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാൽ വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ സ്വദേശികൾ ഭൂരിഭാഗവും ജോലിക്ക് ഹാജരാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU
Comments (0)