കുവൈത്തില്‍ സഹകരണ സംഘങ്ങളിലെ വിലക്കയറ്റം തടയാന്‍ ‘CONSUMER’ ആപ്പ്
കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ അന്യായമായ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ വരുന്നു. സഹകരണ സംഘങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് നീതിരഹിതമായ വിലക്കയറ്റം, വിലവ്യത്യാസം എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ഇലക്ട്രിസിറ്റി,വാട്ടര്‍,റിന്യൂവബിള്‍ എനര്‍ജി,സൊസൈറ്റി ഡെവലപ്മെന്റ് മിനിസ്റ്റര്‍ ഡോ.മിഷാൻ അൽ ഒതൈബി അറിയിച്ചു.വിലകൾ താരതമ്യം ചെയ്യുകയും ന്യായീകരിക്കാത്ത വിലവർദ്ധനവ് റിപ്പോർട്ട് ചെയ്യാനും ആപ്പ്ലിക്കേഷന്‍ സഹായിക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ പരാതികൾ അതത് സമയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ മന്ത്രാലയത്തിന് സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
മാത്രമല്ല, വിവിധ സഹകരണ സംഘങ്ങളിലെ വിലവ്യത്യാസം താരതമ്യം ചെയ്ത് പ്രദര്‍ശിപ്പിക്കാനും ആപ്ലിക്കേഷൻ പ്രയോജനപ്പെടും. ഇതുവഴി സഹകരണ സംഘങ്ങളിൽ വിൽക്കുന്ന സാധനങ്ങളുടെ വിലയിലെ വ്യത്യാസം ഉപഭോക്താക്കൾക്ക് മനസ്സിലാക്കാനാകും. ഉൽപ്പന്നങ്ങളുടെ ഫോട്ടോ എടുത്ത് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ സമർപ്പിച്ച് ഇക്കാര്യത്തില്‍ പരാതി നല്‍കുകയും ചെയ്യാം. സാധനങ്ങളുടെ വിലയെക്കുറിച്ചുള്ള പരാതികൾ ഉപഭോക്തൃ സംരക്ഷണ സൊസൈറ്റി നിരീക്ഷിക്കുകയും അതിന്റെ റിപ്പോർട്ട് സാമൂഹിക കാര്യ മന്ത്രാലയത്തിനും സഹകരണ സംഘങ്ങളുടെ കൺസ്യൂമർ യൂണിയനും സമർപ്പിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)