Posted By user Posted On

5നും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ജനുവരി അവസാനം ലഭിക്കും

കുവൈത്ത് സിറ്റി: കോവിഡ് -19 നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 5-12 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. കോവിഡ്-19 വാക്സിനുകൾ സ്വീകരിക്കുന്നതിനായി മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 5-12 വയസ് പ്രായമുള്ള കുട്ടികളുടെ പട്ടിക ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 കമ്മിറ്റി  അംഗീകരിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

വാക്സിന്‍ നിർമ്മാതാക്കളുടെ വ്യവസ്ഥകൾ അനുസരിച്ച്, കുട്ടികൾക്കുള്ള അംഗീകൃത വാക്സിനുകളുടെ ആദ്യ ബാച്ചുകൾ 2022 ജനുവരി അവസാനമോ 2022 ഫെബ്രുവരി ആദ്യമോ രാജ്യത്ത് വാക്സിന്‍ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എത്രയും വേഗം ആദ്യ ഡോസ് നൽകാനാണ് കോവിഡ്-19 കമ്മിറ്റി ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

Comments (0)

Leave a Reply

Your email address will not be published. Required fields are marked *