ന്യൂയര്‍ ആഘോഷം കളറാക്കാന്‍ വിദേശ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് ആയിരങ്ങള്‍, ഇസ്താംബൂള്‍ ഇഷ്ടകേന്ദ്രം
കുവൈത്ത് സിറ്റി: മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളില്‍ അല്പം അയവ് വന്ന സാഹചര്യത്തില്‍, പുതുവര്‍ഷം ആഘോഷിക്കാന്‍ കുവൈത്തില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ് ആയിരക്കണക്കിന് ആളുകള്‍. കുവൈത്തിലെ വിദേശികളും സ്വദേശികളും ഒരുപോലെയുണ്ട് ഇക്കൂട്ടത്തില്‍. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
പുതുവർഷ ആഘോഷത്തിനായി കൂടുതൽ ആളുകൾ തെരഞ്ഞെടുത്തിരിക്കുന്നത് തുർക്കിയിലെ ഇസ്താംബുളാണ്. പിന്നാലെ ലണ്ടൻ, ദുബൈ, മാൽഡീവ്സ് തുടങ്ങിയവയുമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
ന്യൂയര്‍ ആഘോഷത്തിനായുള്ള ബുക്കിംഗുകളെ ഒമിക്രോണിന്റെ സാഹചര്യം കാര്യമായി ബാധിച്ചിട്ടില്ലെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. വളരെ ചെറിയ ശതമാനം മാത്രമാണ് വിമാനത്താവളം അടയ്ക്കുമെന്ന ഭീതി കാരണം ബുക്കിംഗ് കാൻസൽ ചെയ്തിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)