Posted By user Posted On

ഒമിക്രോണ്‍ വേരിയന്റ്: യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ 15 രാജ്യങ്ങളുടെ പൂര്‍ണ വിവിരങ്ങള്‍

ഒമിക്രോണ്‍ ലോകം മുഴുവന്‍ അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ 5 ദിവസങ്ങള്‍ കൊണ്ട് 3 വന്‍കരയിലേക്കാണ് വ്യാപിച്ചത്. ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് ആഗോള തലത്തില്‍ ഗുരുതര അപകടസാധ്യത ഉയര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ നിരവധി രാജ്യങ്ങള്‍ വേരിയന്റിനെ തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാം.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

ഇന്ത്യ
ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് ഇന്ത്യ ഓണ്‍-അറൈവല്‍ കോവിഡ് -19 പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ തീരുമാനം. അയാള്‍ക്ക് ഏത് വൈറസാണ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
യു.എ.ഇ
ഒമൈക്രോണ്‍ വേരിയന്റിന്റെ വ്യാപനം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, എസ്വാറ്റിനി, സിംബാബ്വെ, ബോട്സ്വാന, മൊസാംബിക് എന്നീ ഏഴ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ യുഎഇയില്‍ നിന്നുള്ള യാത്രക്കാരെ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ വിമാനങ്ങള്‍ക്ക് അനുമതിയുണ്ട്.
സൗദി അറേബ്യ
പുതിയ കോവിഡ് -19 വേരിയന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഈശ്വതിനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നിവയാണ് രാജ്യങ്ങള്‍.
ബഹ്‌റൈന്‍
ദക്ഷിണാഫ്രിക്കയില്‍ കോവിഡ് -19 ന്റെ ഒമിക്റോണ്‍ സ്ട്രെയിന്‍ കണ്ടെത്തിയതിന് ശേഷം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍.
കുവൈറ്റ്
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്ക്, ഈശ്വതിനി, സാംബിയ, ലെസോത്തോ, മലാവി എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള കുവൈറ്റികളല്ലാത്തവരുടെ പ്രവേശനം രാജ്യം നിരോധിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന കുവൈറ്റ് പൗരന്മാര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം.
ഒമാന്‍
പുതിയ കോവിഡ് -19 വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിമാനങ്ങളും പ്രവേശനവും ഒമാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മൊറോക്കോ
പുതിയ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം കാരണം തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോകമെമ്പാടുമുള്ള എല്ലാ ഇന്‍കമിംഗ് വിമാന യാത്രകളും മൊറോക്കോ നിര്‍ത്തിവച്ചു.
ജപ്പാന്‍
ഒമൈക്രോണ്‍ വേരിയന്റിന്റെ വ്യാപനം തടയാന്‍ അര്‍ദ്ധരാത്രി മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ജപ്പാന്‍ തിങ്കളാഴ്ച അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

ഇസ്രായേല്‍
ഒമിക്രോണ്‍ വ്യാപനം തടയാനായി അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്ന ആദ്യത്തെ രാജ്യമായി ഇസ്രായേല്‍ ശനിയാഴ്ച മാറി. നിരോധനം 14 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
അമേരിക്ക
എട്ട് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിയതായി യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ എട്ട് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉണ്ടായിരുന്ന വിദേശ പൗരന്മാര്‍ക്ക് പ്രവേശനമില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു.
ബ്രിട്ടണ്‍
10 ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ബ്രിട്ടന്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. ആ രാജ്യങ്ങളില്‍ നിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് നിവാസികള്‍ സര്‍ക്കാര്‍ അംഗീകരിച്ച ഹോട്ടലില്‍ 10 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണം.

ബ്രസീല്‍
ആറ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബ്രസീലിലേക്ക് പ്രവേശനമില്ലെന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ചീഫ് ഓഫ് സ്റ്റാഫ് വെള്ളിയാഴ്ച പറഞ്ഞു.
കാനഡ
ഒമിക്റോണിന്റെ വ്യാപനം തടയുന്നതിനായി ഏഴ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോയ വിദേശ യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് കാനഡ ആരോഗ്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞു.
ഓസ്‌ട്രേലിയ
പുതിയ വേരിയന്റിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തി രണ്ടാഴ്ച കഴിഞ്ഞേ തുറക്കുകയുള്ളൂവെന്ന് ഓസ്ട്രേലിയ തിങ്കളാഴ്ച അറിയിച്ചു.
സിംഗപ്പൂര്‍
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രയ്ക്കുള്ള ട്രാന്‍സിറ്റ് ഹബ്ബുകളായി കണക്കാക്കപ്പെടുന്ന ചില മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Comments (0)

Leave a Reply

Your email address will not be published. Required fields are marked *