കോവാക്സീനെടുത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ തുടങ്ങി :രജിസ്ട്രേഷൻ ലിങ്ക് ഇവിടെ
കുവൈത്ത് സിറ്റി ∙ കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി.വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല. കുവൈത്ത് അംഗീകരിച്ച പട്ടികയിൽ കോവാക്സീൻ ഇല്ലാത്തതാണ് കാരണം. അതേസമയം കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്.കോവാക്സീൻ കാരണം യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം ശേഖരിച്ച് കുവൈത്ത് അധികൃതരുടെ ഇടപെടലിനാണ് റജിസ്ട്രേഷൻ ഡ്രൈവ് എന്ന് എംബസി അറിയിച്ചു. നേരത്തെ ഡ്രൈവിൽ രജിസ്റ്റർ ചെയ്തവരും ഈ പ്രശ്നം നേരിടുന്നവരുമായ എല്ലാവർക്കും ഗൂഗിൾ ഫോം ഓൺലൈനായി പൂരിപ്പിച്ച് ഈ ഡ്രൈവിനായി രജിസ്റ്റർ ചെയ്യാം: https://forms.gle/ce3b9ETGJAeTJZku9ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലഭിക്കും, അപ്ഡേറ്റുകൾക്കായി എംബസിയുടെ വെബ്സൈറ്റും (www.indembkwt.gov.in) സോഷ്യൽ മീഡിയ അക്കൗണ്ടും (Twitter: @indembkwt, Facebook: @indianembassykuwait) പിന്തുടരാനും എംബസി അഭ്യർത്ഥിച്ചു
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9
Comments (0)