കുവൈത്തിനു പുറത്ത് 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാകുമോ ???വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി, :
രാജ്യത്തിന് പുറത്ത് 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ധ് ചെയ്യുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ലെന്ന്കുവൈത്ത് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു അതായത് സാധുവായ പാസ്പോർട്ട് ഉണ്ടെങ്കിൽ(ഒരു വർഷത്തെ കാലാവധിയുള്ള ) കുവൈത്തിന് പുറത്ത് താമസിക്കുന്നവർക്ക് റെസിഡൻസി പുതുക്കുന്നത് തുടരും.ഏതൊരു പുതിയ നിയമവും നടപ്പാക്കുന്നതിന് മുമ്പ് മതിയായ സമയവും അവസരവും നൽകും .6 മാസത്തിലേറെയായി കുവൈത്തിനു പുറത്ത് കഴിയുന്നവർ താമസ രേഖ പുതുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത് നിലവിൽ കുവൈത്തിന് പുറത്തുള്ളവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 22 (ഫാമിലി വിസ) ഉള്ളവരാണ്, അവരിൽ ഭൂരിഭാഗവും സ്പോൺസർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്തവരാണെന്നും അധികൃതർ അറിയിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9
Comments (0)