Posted By admin Posted On

കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു

കുവൈത്ത്‌ സിറ്റി :
കനത്തതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം ഈ ശൈത്യകാലത്ത് കുവൈറ്റിനെ കടുത്ത തണുപ്പും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്‌ നൽകിഈ സീസണിൽ കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുമെന്നും വിദ​​ഗ്ധർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, തെക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ ന്യൂനമർദം രാജ്യത്ത് അനുഭവപ്പെട്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ മുഹമ്മദ് കരം വിശദീകരിച്ചു. ഇന്ന് കൂടുതൽ മേഘാവൃതമാകുകയും അത് മഴയിലേക്ക് നയിക്കുകയും ചെയ്യും..നാളെ മുതൽ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കരം അറിയിച്ചു. നാളെ മുതൽ രാത്രി കാലങ്ങളിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസ്‌ വരെ എത്താൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *