Posted By admin Posted On

കുവൈത്തിൽ ഇരുപത് ലക്ഷം ദിനാർ അപഹരിച്ച ഫയർ സർവീസസ് ജീവനക്കാരൻ പിടിയിൽ

കുവൈറ്റ് സിറ്റി:രണ്ട് മില്യൺ ദിനാർ പൊതുപണം അപഹരിച്ച ഒരു ജീവനക്കാരനെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ സർവീസസ് (ഡിജിഎഫ്എസ്) അറിയിച്ചു, ശമ്പള വകുപ്പിൽ അക്കൗണ്ട് ക്ലാർക്കായി നിയമിതനായ സിവിൽ ജീവനക്കാരനാണ് പൊതു പണത്തിൽ നിന്നും ഭീമമായ തുക സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് പണം നഷ്ടപ്പെട്ടതായി അറ്റോർണി ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായും ഡിജിഎഫ്‌എസ് പ്രസ്താവനയിൽ അറിയിച്ചു പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് പണം വീണ്ടെടുക്കാൻ സജീവമായ നടപടികൾ സ്വീകരിക്കുകയാണെന്നും അധികൃതർ അറിയിച്ചു .ഇന്റഗ്രേറ്റഡ് സിവിൽ സർവീസ് ഇൻഫർമേഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം പരിശോധിച്ചതിന് ശേഷം സാമ്പത്തിക കാര്യ (പേറോൾ) ഡിപ്പാർട്ട്‌മെന്റാണ് ജീവനക്കാരൻ കൃത്രിമം നടത്തിയത് കണ്ടെത്തിയതെന്ന് ഉറവിടങ്ങൾ സൂചിപ്പിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *