സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി
കുവൈറ്റ് സിറ്റിയിലെ നാലിടങ്ങളിൽ നിന്നും മുബാറക്കിയ പ്രദേശത്തേക്കും തിരിച്ചും സൗജന്യ യാത്ര സംവിധാനം ഒരുക്കിയതായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി .രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസുകൾ ഉണ്ടാവുക . അമണിക്കൂർ കൂടുമ്പോൾ സ്റ്റേഷനിൽ ബസുണ്ടാകും. ഷാർഖ് മാളിന്റെ പാർക്കിംഗ് ലോട്ട്, ജഹ്റ റൗണ്ട് എബൗട്ടിന് സമീപമുള്ള യാർഡിലും ഷെറാട്ടൺ ഹോട്ടലിനു സമീപമുള്ള പാർക്കിംഗ് കേന്ദ്രത്തിലും,സനാബെൽ കോംപ്ലക്സ്, മിർഗാബ് പ്രദേശത്തെ മിനിസ്ട്രി സമുച്ചയം എന്നിവിടങ്ങളിലാണു നാല് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്.അടുത്ത വർഷം മാർച്ച് വരെയാണ് നിലവിൽ സർവ്വീസ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. നീട്ടാനുള്ള സാധ്യതകളും തുറന്നിട്ടുണ്ട്. ആറ് ബസാണ് അനുവദിച്ചിട്ടുള്ളതെന്നും സിഇഒ മാൻസൗർ അൽ സാദ് പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM
Comments (0)