അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഇന്ത്യ
ന്യൂഡല്‍ഹി : രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പുതുക്കി. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലെത്തുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തുമ്പോഴോ ഹോം ക്വാറന്റൈന് സമയത്തോ യാത്ര ചെയ്യുന്ന ഏതെങ്കിലും കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും, വേണ്ട ചികിത്സ നല്‍കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ഇന്നലെ മുതല്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാധുവായിരിക്കും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LtTrZ0bVmTUDF01fYc5r07
ഇളവുകള്‍ ആര്‍ക്കൊക്കെ?
പൂര്‍ണമായും വാകസീനെടുത്തവരും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകില്ല. അവര്‍ക്ക് ഹോം ക്വാറന്റീനും നിര്‍ബന്ധമില്ല. എന്നിരുന്നാലും അവര്‍ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതുണ്ട്.അതേസമയം, ഒരു ഡോസ് മാത്രം വാക്സിന് എടുത്തവര്‍, അല്ലെങ്കില്‍ വാക്സിന് എടുക്കാത്തവര്‍, വിമാനത്താവളത്തില്‍ വച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഹോം ക്വാറന്റീന് സമയത്ത് കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരെ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ വിധേയമാക്കും.വിമാനത്താവളത്തിലെ സ്ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ആ യാത്രക്കാരനെ ഉടന്‍ ചികിത്സയ്ക്ക് വിധേയനാക്കണമെന്നും ക്വാറന്റീല്‍ പോകണം. അന്താരാഷ്ട്ര യാത്രക്കാര്‍ ഓണ്‍ലൈനായി പൂരിപ്പിച്ച സെല്‍ഫ് ഡിക്ലറേഷന്‍ ഫോം വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോസ്ഥരെ കാണിക്കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07
Comments (0)