Posted By admin Posted On

7 രാജ്യങ്ങൾക്ക് കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരും

കുവൈത്ത്‌ സിറ്റി :
7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പാകിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം തുടരുക . ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശ്ശക, കുടുംബ, ജോലി വിസ ലഭ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി ആവശ്യമാണ് അതേ സമയം ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്ന കുടുംബങ്ങൾക്ക് എൻട്രി വിസ നൽകുന്നതിനായുള്ള അപേക്ഷകൾ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *