Posted By Editor Editor Posted On

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു :പ്രവാസികൾ ആഹ്ളാദത്തിൽ

കു​വൈ​ത്ത്​ സി​റ്റി:
ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കുറയുന്നു . യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ശേ​ഷി പൂർണ തോതിലാക്കിയതുമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ നാട്ടിൽ നിന്നും അടിയന്തിരമായി കുവൈത്തിൽ എത്തേണ്ടിയിരുന്ന പ്രവാസികൾ എത്തുകയും ബാക്കിയുള്ളവർ വീ​ണ്ടും നി​ര​ക്ക്​ കു​റ​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തു​മായ സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​ന്ന വി​മാ​ന​ങ്ങ​ളി​ൽ സീ​റ്റ്​ ഒ​ഴി​വു​ണ്ടാ​യി​രു​ന്നു. 30,000ത്തി​ൽ താ​ഴെ​യാ​ണ്​ ഇ​പ്പോ​ൾ ടി​ക്ക​റ്റ്​ നി​ര​ക്ക്. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ നിരക്ക് വീണ്ടും കുറഞ്ഞേക്കും .ഇന്നലെ ഒ​ക്​​ടോ​ബ​ർ 31ന്​ 28,000 ​രൂ​പ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ​യു​ടെ കു​വൈ​ത്തി​ലേ​ക്കു​ള്ള നി​ര​ക്ക്. ന​വം​ബ​ർ അ​ഞ്ചി​ന്​ 26,500 രൂ​പ​യാ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ ഗോ ​എ​യ​ർ നി​ര​ക്ക്​ കാ​ണി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കൊ​ച്ചി​യി​ൽ​നി​ന്നും ക​ണ്ണൂ​രി​ൽ​നി​ന്നു​മെ​ല്ലാം ടി​ക്ക​റ്റ്​ കി​ട്ടാ​നു​ണ്ട്.ക​ഴി​ഞ്ഞ മാ​സം കുവൈത്തിലെത്താൻ ഒ​രു ല​ക്ഷ​ത്തി​ന്​ മുകളിൽ ടിക്കറ്റിന് മാത്രം പ്രവാസികൾക്ക് ചിലവഴിക്കേണ്ടി വന്നിരുന്നു ഇതാണ് ഇപ്പോൾ മൂന്നിലൊന്നായി കുറഞ്ഞത്നീ​ണ്ട നാ​ളു​ക​ൾ​ക്ക്​ ശേ​ഷം നാ​ട്ടി​ൽ​നി​ന്ന്​ വ​ലി​യ പ്ര​യാ​സ​മി​ല്ലാ​തെ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​തിൽ പ്രവാസികളും ആഹ്ളാദത്തിലാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FkO7AdvJiiS2U22pfOeeWP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *