കുവൈത്ത് :വിദേശികൾ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കണം
കുവൈത്ത് സിറ്റി∙ വിദേശികൾ പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസൻസ് തിരിച്ചേൽപിച്ച് പുതിയ മാതൃകയിലുള്ളത് നേടിയില്ലെങ്കിൽ ഇഖാമ പുതുക്കുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാകും.ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. കാലാവധിയുള്ളതാണെങ്കിലും പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസൻസിന് സാധുതയില്ല.വ്യാജ ഡ്രൈവിങ് ലൈസൻസുകളും പഴയ മാതൃകയിൽ നിലവിലുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡിജിറ്റലാണ് പുതിയ മാതൃകയിലുള്ള ലൈസൻസ്. പുതിയ സാഹചര്യത്തിൽ ലൈസൻസ് മാറ്റാത്തവരുടെ ഇഖാമ പുതുക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ആലോചനയുണ്ട്.കാലഹരണപ്പെട്ട ലൈസൻസുമായി പിടിയിലായാൽ നിലവിൽ 5 ദിനാർ പിഴയടച്ച് രക്ഷപ്പെടാം. എന്നാൽ ഇനി ശിക്ഷ നാടു കടത്തലായി കർശനമാക്കാനാണ് ആലോചന. സർവകലാശാലാ വിദ്യാർഥികൾക്കായി അനുവദിച്ച 20000 ലൈസൻസുകൾ പഠനം പൂർത്തിയായിട്ടും തിരിച്ചേൽപിക്കാതെയുണ്ട്.അത്തരം ലൈസൻസുകൾ പുതുക്കി നൽകില്ല. ജോലി ചെയ്യവെ സമ്പാദിച്ച ലൈസൻസ് അർഹതയില്ലാത്തെ ജോലിയിലേക്ക് മാറിയിട്ടും തിരിച്ചേൽപിക്കാത്ത 40000 ഓളം വിദേശികളുണ്ട്. അത്തരം ലൈസൻസുകളും റദ്ദാക്കും.തടഞ്ഞ ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റ്, മാനവശേഷി, റെസിഡൻസി അഫയേഴ്സ് എന്നിവ തമ്മിൽ ഡാറ്റ ബന്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുണ്ട് .ഇതോടെ പഴയതും അസാധുവായതുമായ ലൈസൻസുള്ള പ്രവാസിയ്ക്ക് താമസസ്ഥലം പുതുക്കാൻ ലൈസൻസ് കൈമാറേണ്ടിവരും .അതിനിടെ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുവാനുള്ള തയ്യാറുടുപ്പിലാണ് ഗതാഗത മന്ത്രാലയം. ഇത് സംബന്ധമായ പഠനം നടത്തുവാന്‍ ആഭ്യന്തര മന്ത്രാലയയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫൈസൽ അൽ നവാഫ് നിര്‍ദ്ദേശം നല്കി
കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BOUvrPKrAJfJCohsMNzgM9
Comments (0)