രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നു .ഇതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു നിലവിലെ പ്രവർത്തന ശേഷി പ്രതിദിനം 10,000 യാത്രക്കാരാണ്, നേരത്തെ പ്രവർത്തന ശേഷി ഉയർത്തിയതോടെ സ്വദേശികളിൽ വലിയൊരു ശതമാനം പേർക്കും വേനൽ അവധിക്കാലം കഴിഞ്ഞ് മടങ്ങാനും നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ എത്താനും സാധിച്ചിരുന്നു എന്നാൽ നിലവിലെ പ്രവർത്തന ശേഷിയിൽ വിമാന കമ്പനികൾക്ക് കൂടുതൽ യാത്രക്കാരെ കൊണ്ടുവരാൻ പറ്റാത്ത സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ് ഈ സാഹചര്യത്തിൽ . എയർപോർട്ട് ശേഷി ഉടൻ ഉയർത്തുന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് . അതേ സമയം രാജ്യത്തെ വാക്‌സിനേഷൻ ക്യാമ്പയിൻ അതിവേഗം പുരോഗമിക്കുകയാണ് നിലവിൽ വാക്സിനേഷൻ കാമ്പെയ്‌നിന്റെ ഫലമായി ജനസംഖ്യയുടെ 80% പേർക്ക് ഒരു ഡോസും 75% പേർക്ക് രണ്ട് ഡോസും വാക്‌സിനുകൾ നൽകിയതായും അധികൃതർ വ്യക്തമാക്കികുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt