സുരക്ഷാ പരിശോധന :കുവൈത്തിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു
കുവൈത്ത് സിറ്റി:
അഗ്നിശമന സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ഏഴു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.അഗ്നിശമന സേന വകുപ്പു മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത .ഫർവാനിയ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ഫയർ ബ്രിഗേഡ് ചീഫ് ഒാഫ് ജനറൽ ലെഫ്റ്റനൻറ് ജനറൽ ഖാലിദ് റകാൻ അൽ മിക്റാദിെൻറ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിെൻറ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ കെട്ടിടങ്ങൾക്കും ഇതു ബാധകമാണ്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)