കുവൈത്തിൽ 2089 വിദേശികളെ പിരിച്ചുവിട്ടു
കുവൈത്ത് സിറ്റി● രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി ലഭിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ഓഗസ്റ്റ് 17ലെ കണക്കനുസരിച്ച് 69,511 ആയി കുറഞ്ഞു. മാർച്ച് 24ന് 71,600 ആയിരുന്നു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 30,8409ൽനിന്ന് 31,9189 ആയി വർധിച്ചു.ആരോഗ്യമന്ത്രാലയത്തിൽ വിദേശികളുടെ എണ്ണം 31,417ൽനിന്ന് 30,815ആയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 24,321ൽനിന്ന് 23,623 ആയും കുറഞ്ഞു.
അതേസമയം നിയമം, മതകാര്യം എന്നീ വകുപ്പുകളിൽ വിദേശികളുടെ എണ്ണം 3,162ൽനിന്ന് 3,252 ആയി വർധിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d
Comments (0)