Posted By admin Posted On

സുരക്ഷാ പരിശോധന :കുവൈത്തിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിലായി

കുവൈത്ത് സിറ്റി:
കുവൈത്തിലെ വിവിധയിടങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഒരാഴ്ചക്കിടെ പിടിയിലായത് അഞ്ഞൂറിലധികം ആളുകളെന്ന് റിപ്പോർട്ട് . ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്. ജലീബ് അല്‍ ശുയൂഖ് , ഫര്‍വാനിയ, ഖൈത്താന്‍, ഫ്രൈഡേ മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളിലും അധികൃതർ പരിശോധന നടത്തി എന്നാല്‍, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. റെസിഡന്‍സി നിയമ ലംഘകര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ അറസ്റ്റിലായെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സമാനമായി ജഹ്റ ഗവര്‍ണറേറ്റിലും പരിശോധന നടന്നു. 50ല്‍ അധികം നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. “രാജ്യമെമ്പാടും സുരക്ഷ സ്ഥാപിക്കുകയും താമസ നിയമ ലംഘകരെ നാടുകടത്തുകയും ചെയ്യുന്നതുവരെ” പരിശോധന തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു , മാനവശേഷി അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ വിഭാഗങ്ങൾ സംയുകതമായാണ് പരിശോധന നടത്തുന്നത്
. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54dനേരത്തെ, ഹവല്ലിയിൽ ബുധനാഴ്ച രാത്രി പോലീസ് നടത്തിയ റെയിഡിൽ 118 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പ്രചാരണത്തിനിടെ 64 റെസിഡൻസി നിയമ ലംഘകരെയും എട്ട് പ്രായപൂർത്തിയാകാത്തവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച, ബ്നീഡ് അൽ-ഖാറിൽ പോലീസ് സമാനമായ പ്രചാരണം നടത്തി, ഇവിടെ നിന്നും 96 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, ജാബർ അൽ അഹ്മദിൽ നടത്തിയ പരിശോധനക്കിടെ പോലീസ് 17 പേരെയും, അറസ്റ്റ് ചെയ്‌തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d

Comments (0)

Leave a Reply

Your email address will not be published. Required fields are marked *