കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിക്കാൻ നീക്കം
കുവൈത്ത് സിറ്റി :
കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിൽ ആരംഭിക്കാൻ അധികൃതർ തയാറെടുക്കുന്നു രണ്ടാഴ്ചക്കകം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം . ഇതിനായി കൊറോണ എമർജൻസി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വരും ദിവസങ്ങളിൽ യോഗം ചേരും . ആരോഗ്യ അധികൃതരുടെ അഭിപ്രായം സ്വീകരിച്ച ശേഷം വിമാനത്താവളം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് യോഗത്തിൽ ചർച്ചയാവുക . ഇക്കാര്യത്തിൽ പ്രാദേശികവും ആഗോളവുമായ ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക . നിലവിൽ പ്രതിദിനം പതിനായിരം ആളുകൾ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി .ഇത് വർധിപ്പിക്കുന്നതോടെ നിലവിലെ വിമാന ടിക്കറ്റ് നിരക്കിൽ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf
Comments (0)