ഇല്ലാത്ത ഹോട്ടലിലേക്ക് 400 പ്രവാസികളെ കൊണ്ട് വന്നു :കുവൈത്തിൽ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് വ്യാജ വിസ നൽകി 400 വിദേശികളെ കൊണ്ട് വന്ന സംഭവത്തിൽ പ്രതികളാക്കപ്പെട്ട മൂന്നു കുവൈത്തികളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടുകുവൈത്തിൽ നിലവിൽ ഇല്ലാത്ത അഞ്ച് ഹോട്ടലുകളിലേക്ക് എന്ന പേരിൽ 400 വിദേശികളെ വിസയെടുത്ത് കൊണ്ടുവന്നതായാണ് പരാതി .1500 ദിനാർ വീതം ഒാരോരുത്തരിൽനിന്നും ഇൗടാക്കിയാണ് വിസക്കച്ചവടം നടത്തിയത്. പണം ഇൗടാക്കി വിസയെടുത്ത് കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ് ഇവർ ചെയ്തിരുന്നത്.
ഇമിഗ്രേഷൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അവരെ നിരീക്ഷിച്ചതിനുശേഷം, ഈ ഹോട്ടലുകൾക്ക് ആയിരക്കണക്കിന് വിസയുണ്ടെന്ന് കണ്ടെത്തി, ഈ വ്യാജ ഹോട്ടലുകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരാൻ 1500 ദിനാർ നൽകിയാതായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ നിരവധി പ്രവാസികൾ സമ്മതിച്ചു.രാജ്യത്ത് വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)