Posted By admin Posted On

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്.അതേസമയം, അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് ഡി.ജി.സി.എ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിഎന്നാല്‍ കേസ് ടു-കേസ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ അനുവദിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23-നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ആദ്യം വിലേക്കേര്‍പ്പെടുത്തിയത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *