ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി :കുവൈത്തിന്റെ സ്ഥാനം ഇത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക എക്കണോമിസ്റ്റ് മാസിക പ്രസിദ്ധീകരിച്ചു കോപ്പൻഹേഗനാണ് പട്ടികയിൽ ഒന്നാമത്. അറബ് രാജ്യങ്ങളിൽ ഒന്നാമതെത്തിയത് അബുദാബിയാണ്അബുദാബി, ദുബായ്, റിയാദ് എന്നിവയ്ക്ക് പിന്നിൽ 49.9 പോയിന്റുമായി കുവൈത്ത് ലോകത്ത് 53 -ആം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തുമാണ്.ലോകമെമ്പാടുമുള്ള അറുപത് നഗരങ്ങളെ ഡിജിറ്റൽ സുരക്ഷ, ആരോഗ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ സുരക്ഷ, വ്യക്തിഗത സുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോപ്പൻഹേഗൻ 82.4 പോയിന്റുകൾ നേടി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒന്നാം സ്ഥാനത്തെത്തി, കാനഡയിലെ ടൊറന്റോ ലോകത്ത് രണ്ടാം സ്ഥാനത്തും സിംഗപ്പൂർ 80.7 പോയിന്റുമായി ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തുമെത്തികുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LU6lRZR5du11TRtTXd5PvT
Comments (0)