കുവൈത്ത് : തെരുവുനായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് വ്യാപകമാകുന്നു
കുവൈത്തിൽ തെരുവുനായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് വ്യാപകമാകുന്നതായി റിപ്പോർട്ട്. നാലുദിവസത്തോളം നരകിച്ച് ജീവിച്ച് ഒടുവിൽ ജീവൻ നഷ്ടമാകുന്ന രീതിയിലുള്ള വിഷമാണ് ഭക്ഷണത്തിൽ കലർത്തി നൽകിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈഡേ മാർക്കറ്റ്, അൽ റായ് ഭാഗത്ത് കഴിഞ്ഞദിവസങ്ങളിൽ നിരവധി തെരുവുനായ്ക്കളും പൂച്ചകളും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വന്ധ്യംകരിച്ച് വ്യാപനം തടയുന്നതിന് പകരം മനുഷ്യത്വരഹിതമായ രീതിയിൽ കൊല്ലുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട് . മൃഗസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും മൃഗങ്ങളെ സംരക്ഷിക്കാനും ആവശ്യപ്പെട്ട് പ്രവർത്തകർ ഓൺലൈൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ചില സ്വദേശികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നായ്ക്കളെ പിന്നീട് തെരുവിലേക്ക് ഇറക്കിവിടുന്നതും വീടുകളിൽനിന്ന് ഓടിപ്പോവുന്നതുമാണ് കുവൈത്തിൽ മുൻകാലത്തെ അപേക്ഷിച്ച് ഈ പ്രതിഭാസം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. .ഇതിനെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. വന്ധ്യംകരിക്കുക, താൽക്കാലിക അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കുക തുടങ്ങിയ പരിഹാര നിർദേശങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)