Posted By admin Posted On

കുവൈത്തിൽ നിയമ ലംഘകരെ പിടികൂടാൻ ആരംഭിച്ചു :96 പേർ അറസ്റ്റിൽ

കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ ബിനീദ് അൽ-ഗർ പ്രദേശത്ത് സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 96 പേരെ അറസ്റ്റ് ചെയ്തു ഇവരിൽ 37 പേർ റെസിഡൻസി കാലാവധി കഴിഞ്ഞവരാണ് , മൂന്ന് പേർ സ്പോണ്സർമാരിൽ നിന്നും ഒളിച്ചോടിയവരും , 55 പേർ റസിഡൻസി നിയമ ലംഘനം നടത്തിയവരുമാണ് അറസ്റ്റിലായ മുഴുവൻ പേരെയും കൂടുതൽ നിയമ നടപടികൾക്കായി ഉന്നത അധികാരികൾക്ക് കൈമാറി. നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.കോവിഡ് വ്യാപനത്തിന് തുടക്കമായ കഴിഞ്ഞ വർഷം കുവൈറ്റ് എല്ലാ റസിഡൻസി ലംഘകർക്കും പൊതു മാപ്പ് നൽകുകയും കരിമ്പട്ടികയിൽ പെടുത്താതെ തന്നെ സൗജന്യ വിമാന ടിക്കറ്റ് അടക്കം നൽകി രാജ്യം വിടാൻ അവസരം നൽകുകയും ചെയ്‌തിരുന്നു എന്നിരുന്നാലും, ധാരാളം റെസിഡൻസി നിയമലംഘകർ ഇപ്പോഴും രാജ്യത്ത് കഴിയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LukEhRydftA5KCahfLO5e6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *