കുവൈറ്റ് വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് സംവിധാനത്തിൽ വീണ്ടും തകരാർ
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എൻട്രി എക്സിറ്റ് സംവിധാനത്തിൽ വീണ്ടും തകരാർ. ഇതോടെ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുന്നത്. ഓട്ടോമാറ്റിക് സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കിന് കാരണമായി. ഒരു മണിക്കൂറോളമാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടത്. യാത്രക്കാരുടെ തിരക്ക് തടയാൻ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ജീവനക്കാർക്ക് അറൈവൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാനുവൽ സംവിധാനം ഉപയോഗിക്കേണ്ടി വന്നുവെന്ന് അധികൃതർ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാവാതിരിക്കാൻ എയർപോർട്ട് സുരക്ഷയുമായി ഏകോപിപ്പിച്ച് സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)