കുവൈറ്റിൽ വാഹന സുരക്ഷാ പരിശോധന ശക്തമാക്കുന്നു
കുവൈറ്റിലെ ഖൈത്താൻ പ്രദേശത്ത് ഇന്റീരിയർ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസും, കാലഹരണപ്പെട്ട വാഹന പെർമിറ്റും ഉള്ളവരാണ്. വാഹനങ്ങളുടെ സുരക്ഷയും, ഈടുതലും ഇല്ലാത്തതിന്റെ പേരിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുകയാണെന്ന് സാങ്കേതിക പരിശോധനാ വകുപ്പ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു. പൗരന്മാർക്കും താമസക്കാർക്കും ട്രാഫിക് അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ വരവോടെ, ടയറുകൾ ജീർണിച്ചതുമൂലമോ വാഹനത്തിന്റെ കാര്യക്ഷമതയില്ലായ്മ മൂലമോ അപകടങ്ങൾ സംഭവിക്കുന്നത് പതിവായികൊണ്ടിരിക്കുകയാണ്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)