കുവൈറ്റിൽ ഉച്ചസമയത്തെ പുറം ജോലി വിലക്ക് പ്രാബല്യത്തിൽ
കുവൈറ്റിൽ ജൂൺ മുതൽ ആഗസ്ത് വരെ രാവിലെ 11:00 am മുതൽ വൈകിട്ട് 4:00 pm വരെ സൂര്യതാപം ഏല്ക്കുന്ന തരത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് പ്രാബല്യത്തിൽ വന്നു. തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തി ആണ് രാജ്യത്തെ ചൂട് കണക്കുന്ന മൂന്ന് മാസങ്ങളിൽ സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മധ്യാഹ്‌ന പുറം ജോലിക്ക് വിലക്കേർപ്പെടുത്തിയത്. നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിരീക്ഷണത്തിനും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ഉണ്ടായാൽ കമ്പനിയെ താക്കീത് ചെയ്യുകയും വർക്ക് സൈറ്റ് പുനഃപരിശോധിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിരീക്ഷകർക്ക് സ്മാർട്ട്‌മെഷീനും ലഭ്യമാക്കിയിട്ടുണ്ട്. നിയമം പാലിക്കാത്തവർക്ക് ആദ്യം നോട്ടീസ് നൽകുകയും, പിന്നീട് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിർഹം എന്ന കണക്കിൽ പിഴ ഈടാക്കുകയും, സ്ഥാപനത്തിനെതിരെ മറ്റു നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്ന ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കുന്നതായിരിക്കും. ഉച്ച വിശ്രമത്തിന് നൽകുന്ന സമയനഷ്ടം ഒഴിവാക്കാൻ രാവിലെയോ, വൈകിട്ടോ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശം ഉണ്ടാകും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)