കുവൈത്തികൾക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തി വെച്ചതായി ചൈനീസ് എംബസി
കുവൈറ്റിലെ ചൈനീസ് എംബസിയുടെ സാമ്പത്തിക, വാണിജ്യ അറ്റാഷെ, കുവൈറ്റികൾക്ക് തങ്ങളുടെ രാജ്യത്തേക്കുള്ള യാത്ര ഇപ്പോൾ അനുവദനീയമല്ലെന്ന് അറിയിച്ചു. ബീജിംഗ് നിലവിൽ സ്ഥിതിഗതികൾ പഠിക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വേനൽക്കാലത്ത് കുവൈറ്റികൾക്ക് തന്റെ രാജ്യത്തേക്ക് പോകുന്നതിന് ടൂറിസ്റ്റ് വിസകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം അവസരം ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്. കുരങ്ങുപനിയെ കുറിച്ചും, തങ്ങളുടെ രാജ്യത്ത് ഇതിന് പ്രതിവിധി ഉണ്ടോ എന്നതും, ലോകാരോഗ്യ സംഘടനയും മറ്റ് പ്രസക്തമായ സംഘടനകളും ഇത് ശ്രദ്ധാപൂർവ്വം പിന്തുടരുന്നുണ്ടെന്നും, ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ രോഗത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവാണെന്ന് ഊന്നിപ്പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)