Posted By editor1 Posted On

14 വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി ഒടുവിൽ ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം

14 വർഷമായി അബുദാബി ബിഗ് ടിക്കറ്റ് ലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി അവസാനം ഭാഗ്യമെത്തി. ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പിലാണ് ഇബ്രാഹിം ആബെദ് ലുത്ഫി ഒത്മാൻ സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് 5,00,000 ദിർഹം ( ഒരു കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ഇതാദ്യമായാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ജോർദാൻ പൗരന് സമ്മാനം ലഭിക്കുന്നത്. ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ 14 വർഷമായി ഒത്മാനും സുഹൃത്തുക്കളും ടിക്കറ്റ് എടുക്കാൻ ഉണ്ടായിരുന്നു എന്നാൽ ഇതുവരെ ഇവരെ ഭാഗ്യം തേടിയെത്തിയിരുന്നില്ല.

ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ ക്യാഷ് പ്രൈസിന് അര്‍ഹനാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഒത്മാന്‍ പറഞ്ഞു. ‘കഴിഞ്ഞ 14 വര്‍ഷമായി ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബിഗ് ടിക്കറ്റെടുക്കുകയാണ്. ഈയാഴ്ച സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍, അവസാനം നമ്മളെയും വിജയം തേടിയെത്തിയെന്ന സന്തോഷ വാര്‍ത്ത വലിയ ആവേശത്തോടെയാണ് ശ്രവിച്ചത്. മേയ് 31 വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന ഈ മാസത്തെ ഏറ്റവും അവസാനത്തെ പ്രതിവാര നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും(official social media platform) വെബ്‌സൈറ്റും സന്ദര്‍ക്കാം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *