Posted By editor1 Posted On

ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെയ്ക്കുന്നവർക്കെതിരെയും, വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എംപി

ഉയർന്ന ലാഭം നേടുന്നതിനായി ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്നതായി തെളിയിക്കപ്പെട്ട വിതരണക്കാരെയും, കമ്പനിയെയും ശിക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാൻ എംപി അബ്ദുൾകരീം അൽ-കന്ദരി വാണിജ്യ, വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നത് തടയണമെന്നും അദ്ദേഹം ഉപഭോക്തൃ സഹകരണ സംഘത്തോട് ആവശ്യപ്പെട്ടു. കൂടാതെ കാൻസർ മരുന്നുകളുടെ, പ്രത്യേകിച്ച് കാൻസർ രോഗികൾക്ക് പ്രധാനമായ കെമിക്കൽ മരുന്നുകളുടെ, ക്ഷാമം നേരിടുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടു. മികവിനും, അപൂർവ സ്പെഷ്യലൈസേഷൻ അലവൻസിനും അർഹരായ വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചും 2019 മുതൽ അവർക്ക് അലവൻസ് നൽകാത്തതിന്റെ കാരണങ്ങളെക്കുറിച്ചും എംപി ഒസാമ അൽ-ഷഹീൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി അലി അൽ-മുദാഫിനോട് ചോദിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

Comments (0)

Leave a Reply

Your email address will not be published. Required fields are marked *