നെറ്റ്ഫ്ളിക്സ് നിരോധനം; കേസ് ജൂൺ 8ലേക്ക് മാറ്റി
കുവൈറ്റിൽ Netflix നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള കേസ് അഡ്മിനിസ്ട്രേറ്റീവ് കോടതി ജൂൺ 8 ലേക്ക് മാറ്റിവച്ചു. സബ്സ്ക്രിപ്ഷൻ സേവനം കുവൈറ്റ് സമൂഹത്തിനും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതായാണ് കോടതിയിൽ വാദിച്ചത്. എന്നാൽ കേസ് തള്ളണമെന്ന് സർക്കാരിന്റെ പ്രതിഭാഗം ആവശ്യപ്പെട്ടു. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന സിനിമയുടെ അറബി പതിപ്പ് സംപ്രേക്ഷണം ചെയ്തതിന്റെ പേരിൽ കുവൈറ്റിൽ നെറ്റ്ഫ്ലിക്സിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അബ്ദുൽ അസീസ് അൽ സുബൈയാണ് കേസ് ഫയൽ ചെയ്തത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Comments (0)