Posted By editor1 Posted On

കുവൈറ്റിലെ ക്യാൻസർ നിരക്ക് വർദ്ധിക്കാൻ കാരണം മലിനീകരണം

കുവൈറ്റിലെ ക്യാൻസർ നിരക്ക് വർധിക്കാൻ കാരണം പാരിസ്ഥിതിക മലിനീകരണത്തിന്റെ വർദ്ധനവ് ആണെന്ന് റിപ്പോർട്ട്‌. പാരിസ്ഥിതിക മലിനീകരണം മൂലം ശ്വാസകോശ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ദേശീയ ക്യാൻസർ അവബോധ ക്യാമ്പയിൻ ചർച്ച ചെയ്തു. ക്യാൻസർ ഗവേഷണത്തിനുള്ള ഇന്റർനാഷണൽ ഏജൻസിയുടെ കാൻസറുമായുള്ള ശുപാർശകൾ സ്വീകരിക്കണമെന്നും ക്യാമ്പയിനിൽ ആവശ്യപ്പെട്ടു. കൂടാതെ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ പ്രതിജ്ഞാബദ്ധരാകണമെന്നും ക്യാംപെയിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ് പറഞ്ഞു. വായു ശുദ്ധീകരിക്കാൻ മരങ്ങൾ ഫിൽറ്ററുകൾ ആയി പ്രവർത്തിക്കുന്നതിനാൽ ഹരിതവൽക്കരണവും, ഹരിത പാച്ചും അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വനവൽക്കരണ പ്രവർത്തനങ്ങളിൽ താൽപര്യം കുറവാണെന്നും, റോഡരികിലും നഗരങ്ങളിലും കാർഷിക പരിസ്ഥിതി സംരക്ഷിക്കുന്നതിൽ പിന്നോട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *