Posted By editor1 Posted On

കുവൈറ്റിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ നീക്കം

കുവൈറ്റിലെ അനധികൃത താമസക്കാരെ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചർച്ച ചെയ്യുകയും റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനും, പിഴ അടക്കാനും ഒളിച്ചോട്ട കേസുകൾ തീർപ്പാക്കാനും സമയപരിധി നിശ്ചയിക്കാനും ശുപാർശ ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ്, നീതിന്യായ മന്ത്രി ജമാൽ അൽ ജലവി, പിഎഎം ഉദ്യോഗസ്ഥർ എന്നിവർ തമ്മിൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമലംഘനം സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. സ്വകാര്യ മേഖലയിൽ മാത്രം ജോലി ചെയ്യുന്ന റെസിഡൻസി നിയമ ലംഘകരെ കൈകാര്യം ചെയ്യുന്നതിനുള്ള താൽക്കാലിക പദ്ധതിക്ക് തയ്യാറെടുക്കാൻ പച്ചക്കൊടി കാട്ടിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 150,000-ത്തിലധികം വരുന്ന നിയമലംഘകരുടെ നില ശരിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ശുപാർശ. നേരത്തെ, കൊറോണ കാലഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം ‘ലീവ് സേഫ്’ കാമ്പയിൻ നടത്തിയിരുന്നു. ഇതിലൂടെ ഏകദേശം 27,000 അനധികൃത താമസക്കാർക്ക് പ്രയോജനം ലഭിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *