കുവൈറ്റിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി പരിശോധനാ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിത നീക്കം. മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റദ്ദയ്ക്ക് ഒപ്പം ഷുവൈക്കിലെ പ്രവാസി പരിശോധന കേന്ദ്രം ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ് സന്ദര്‍ശിച്ചു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
പ്രവാസി പരിശോധന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനം. അഞ്ച് പ്രായോഗിക ഘട്ടങ്ങളിലൂടെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതില്‍ വ്യക്തമായ മാറ്റം അടുത്തയാഴ്ച പ്രകടമാകുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം ബന്ധപ്പെട്ട അതോറിറ്റികളുമായി ചേര്‍ന്നാണ് ആരോഗ്യ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടുന്നത്.
സ്പോണ്‍സറുടെ സാന്നിധ്യത്തില്‍ രാവിലത്തെ സമയം ഗാര്‍ഹിക തൊഴിലാളികളുടെ പരിശോധനയ്ക്ക് വേണ്ടി മാത്രം മാറ്റിവെയ്ക്കുക എന്നതായിരിക്കും പ്രധാന മാറ്റങ്ങളിലൊന്ന്. എന്നാല്‍ മറ്റ് പ്രവാസി തൊഴിലാളികള്‍ക്ക് വൈകുന്നേര സമയം അനുവദിക്കും. മുന്‍കൂട്ടിയുള്ള ബുക്കിംഗിന്റെ അടിസ്ഥാനത്തിലാകും ഉറപ്പായും പരിശോധന കേന്ദ്രം പ്രവര്‍ത്തിക്കുക.
അതേ സമയം മിഷ്റഫിലെ പുതിയ പ്രവാസി പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകും എന്നതാണ് പ്രതീക്ഷ.
Comments (0)